NEWS
ലൈംഗിക അതിക്രമ കേസിൽ മുൻ ജില്ലാ മെഡിക്കൽ ഓഫീസർ അറസ്റ്റിൽ
12/08/2025 01:16 PM IST
nila

ലൈംഗിക അതിക്രമ കേസിൽ മുൻ ജില്ലാ മെഡിക്കൽ ഓഫീസർ അറസ്റ്റിൽ. കോട്ടയം പാലായിലാണ് സംഭവം. പാലാ സ്വദേശിയായ പി എൻ രാഘവൻ ആണ് പിടിയിലായത്. സർക്കാർ സർവീസിൽനിന്ന് വിരമിച്ച ശേഷം മുരുക്കുപുടയിൽ സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു പി എൻ രാഘവൻ. ഇവിടെ ചികിത്സയ്ക്കെത്തിയ ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി.
മുരിക്കുപുഴയിലുള്ള ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയ തന്നോട് ഡോക്ടർ അപമര്യാദയായി പെരുമാറി എന്നാണ് യുവതിയുടെ പരാതി. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. യുവതിയുടെ പരാതിയിൽ ഇന്ന് രാവിലെയാണ് പി എൻ രാഘവനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








